തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി kvsonlineadmission.kvs.gov.inഎന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തണം.
രജിസ്ട്രേഷനായുള്ള മൊബൈൽ ആപ്ലിക്കേഷൻ https://kvsonlineadmission.kvs.gov.in/apps/s/ എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷകൾ
ഓഗസ്റ്റ് 7നകം സമർപ്പിക്കണം.
രണ്ടാം ക്ലാസ് മുതൽ ഉയർന്ന ക്ലാസുകളിലേക്കും അപേക്ഷിക്കാം. നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കൾ നേരിട്ട് സ്കൂളുകളിലെത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതൻ നിർദേശിച്ചു. അപേക്ഷകൾ അതത് സ്കൂളുകൾക്ക് ഇ-മെയിൽവഴി നൽകിയാൽ മതി.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...