ഐഐടി പ്രവേശനത്തിന് ഈ വർഷം പ്ലസ്ടു മാർക്ക്‌ പരിഗണിക്കില്ല

ന്യൂഡൽഹി : ഐഐടി പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയിൽ 75 ശതമാനം മാർക്ക്‌ വേണമെന്ന നിബന്ധന ഈ വർഷം ഒഴിവാക്കി. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. കോവിഡ് വ്യാപനത്തെതുടർന്ന് പല സംസ്ഥാനങ്ങളും പ്ലസ്ടു പരീക്ഷകൾ ഭാഗികമായി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവർക്ക് ജെഇഇ അഡ്വാൻസ്ഡ് എഴുതാം. ഇതിൽ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ ഉയർന്നമാർക്കും പ്ലസ്‌ടു പരീക്ഷക്ക് 75 ശതമാനം മാർക്കുമായിരുന്നു നേരത്തെ ഐ.ഐ.ടി പ്രവേശനത്തിനുള്ള മാനദണ്ഡം.
നേരത്തെ രണ്ട് തവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്.

Share this post

scroll to top