ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ജൂലൈ 24 വരെ അപേക്ഷകൾ അയക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു ചോദ്യത്തിന് 100 രൂപയും, ഉത്തരകടലാസിന്റെ പകർപ്പിന് ഒരു പേപ്പറിന് 700 രൂപയും, സൂക്ഷപരിശോധനക്ക് പേപ്പർ ഒന്നിന് 500 രൂപയാണ് ഫീസ്.
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പുനർമൂല്യനിർണയത്തിന് ജൂലൈ 20 മുതൽ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് 100 രൂപയും, പകർപ്പിന് 500 രൂപയും സൂക്ഷമ പരിശോധനക്ക് 500 രൂപ എന്നിങ്ങനെയും അടയ്ക്കണം.
http://cbse.nic.in എന്ന വെബ്സൈറ്റ് മുഖേന പണമടച്ച് അപേക്ഷകൾ അയക്കാം.