കോഴിക്കോട് : ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ. പഠന വീഡിയോകൾ തയ്യാറാക്കുകയും ഓൺലൈൻ വിഭവങ്ങൾ കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ കുട്ടികളുടെ പഠന നേട്ടങ്ങൾ വിലയിരുത്തുന്നതിനുമാണ് പരിശീലനം.
ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ തീർത്തുകൊടുക്കുന്നതിനും വിശദീകരണങ്ങൾ നൽകുന്നതിനും അധ്യാപകർക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കണം. ഇതിനായി കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തും.
ആദ്യഘട്ടത്തിൽ ജില്ലയിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപകർക്കാണ് പരിശീലനം.
പേര് രജിസ്റ്റർ ചെയ്യുന്ന അധ്യാപകർക്ക് 3 ദിവസങ്ങളിലായി രണ്ട് മണിക്കൂർ നീളുന്ന പരിശീലനമുണ്ടാകും.