തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാം എന്ന പേരിൽ പ്രചരിച്ച വെബ്സൈറ്റ് ലിങ്കുകളുടെ കൂടെ അശ്ലീലസൈറ്റും. ഇന്ന് ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാൻ വെബ്സൈറ്റുകൾ തിരഞ്ഞ അധ്യാപകരും വിദ്യാർഥികളുമാണ് ചതിയിൽപെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിലും മറ്റു ഗ്രൂപ്പുകളിലും ഫലമറിയാനുള്ള വെബ്സൈറ്റുകൾ എന്നപേരിൽ ഒട്ടേറെ ലിങ്കുകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. പരീക്ഷഭവന്റെ പേരിനോട് സാമ്യമുള്ള സൈറ്റിന്റെ ലിങ്കും ഇതിൽ ചേർത്തിരുന്നു.
സ്പെല്ലിങ്ങിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ മാറ്റം വരുത്തിയതാണ് ഈ വെബ്സൈറ്റ്. കാര്യമറിയാതെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തവർ എത്തിച്ചേർന്നത് അശ്ലീല സൈറ്റിലും. പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപ് വരെ അധ്യാപകരടക്കം ഈ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഫലമറിയാനായി ലിങ്ക് തുറന്നപ്പോഴാണ് പലരും അമ്പരന്നത്. എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടു.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...