പ്രധാന വാർത്തകൾ
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടുഎംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി

16ന് നടക്കുന്ന കേരള പ്രവേശന പരീക്ഷ: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Jul 14, 2020 at 10:15 am

Follow us on

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകൾ 16ന് നടക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണ്. വിദ്യാർഥികളും രക്ഷിതാക്കളും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.
രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകൾ നടക്കുക. കോവിഡ് ചട്ടങ്ങൾ പാലിച്ചുവേണം പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ. സാമൂഹിക അകലം പാലിച്ചുകൊണ്ടാകണം പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കരുതണം. അയൽസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾ ഇ-ജാഗ്രതാ പോർട്ടൽവഴി രജിസ്റ്റർ ചെയ്ത് വിസിറ്റ് പാസ് വാങ്ങണം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേകം പരീക്ഷാമുറികൾ സജ്ജീകരിച്ചിട്ടുണ്ട്.
സഹായത്തിനായി ജില്ലകളിലെ ലെയ്സൺ ഓഫീസർമാർ ഉണ്ടാകും. ഇവരുടെ ഫോൺനമ്പറുകൾ അഡ്മിറ്റ് കാർഡിൽ ഉണ്ടാകും. പരീക്ഷാ ദിനത്തിൽ
കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.
നിലവിൽ ക്വാറന്റീൻകാലാവധി കഴിഞ്ഞവരും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്തവരും ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് അവരവരുടെ നിർദേശങ്ങൾ പാലിച്ചുവേണം പരീക്ഷയ്ക്ക് എത്താൻ.
കോവിഡ് സമൂഹ വ്യാപനം ഉള്ള മേഖലകളിൽനിന്നെത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേകം സുരക്ഷയോടെ പരീക്ഷയെഴുതാൻവേണ്ട സംവിധാനങ്ങളൊരുക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.


സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ, തദ്ദേശസ്വയംഭരണ, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങി എല്ലാവകുപ്പുകളുടെയും സഹകരണവും സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷാകേന്ദ്രങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരീക്ഷയ്ക്കു മുമ്പും ശേഷവും അഗ്നിരക്ഷാസേന അണുവിമുക്തമാക്കും.

Follow us on

Related News