പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല: ആശങ്കയോടെ വിദ്യാർഥികൾ

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ ചട്ടം പാലിച്ച് പരീക്ഷകൾ നടത്താൻ ഒരുങ്ങി കണ്ണൂർ സർവകലാശാല. സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഈ മാസം 23 ന് നടക്കും. അവസാന വർഷ വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് പൊതുപരീക്ഷകൾ ഒഴിവാക്കണമെന്ന യുജിസിയുടെ നിർദേശം നിലനിൽക്കെയാണ് കണ്ണൂർ സർവകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. മെയ് മാസത്തിൽ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് 23 മുതൽ നടത്തുമെന്ന് സർവകലാശാല അറിയിച്ചത്. അതേസമയം ഇതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്യാമ്പസുകളിൽ പലയിടത്തും ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതും കൃത്യമായ ഗതാഗത സൗകര്യത്തിന്റെ കുറവും പരീക്ഷകേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സർവകലാശാലയുടെ തീരുമാനം പുനപരിശോധിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Share this post

scroll to top