തിരുവനന്തപുരം : സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലെപ്മെന്റിന്റെ (ഐഎച്ച്ആർഡി) ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നേരിട്ടോ ihrd.kerala.gov.in/thss എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. ഇതിനായി അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷൻ ഫീ ( പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികൾക്ക് 50 രൂപ ) സഹിതം ജൂലൈ 24 ഉച്ചക്ക് 3 മണിക്ക് മുമ്പായി അതാത് സ്കൂളുകളിൽ ഏൽപ്പിക്കണം.
അപേക്ഷ നൽകുന്നതിനുള്ള ലിങ്ക് ihrd.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.