തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറുമ്പോൾ നിർബന്ധമായും ടി സി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവ്. കോവിഡ് കാലത്ത് സ്കൂൾ മാറിയ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. കോവിഡ് അടയ്ച്ചുപൂട്ടലിനെ തുടർന്ന് പല കരണങ്ങളാൽ ജില്ലകൾ മാറിപ്പോയി പലഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ മാറേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവർക്ക് പഠിച്ച സ്കൂളിൽ നിന്നും ടി സി അനുവദിച്ചുതരുന്നതിൽ കാലതാമസം നേരിടുന്നതായാണ് ആരോപണങ്ങൾ ഉയർന്നത്. നിലവിൽ \’സമ്പൂർണ്ണ\’വഴി കുട്ടിയുടെ വിവരങ്ങളും ടി സി ഉൾപ്പെടെ കൈമാറാമെന്നിരിക്കെ ചില വിദ്യലയങ്ങൾ ഇതിനോട് നിസങ്കത കാണിക്കുകയാണെന്നു പരാതികൾ ഉയർന്നിട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ടി സി ഉടൻ നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നത് . ടിസി നൽകാത്ത പക്ഷം ആധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.