ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

കണ്ണൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യൂണിവേഴ്‌സിറ്റികൾ, സർക്കാർ/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കോ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് നിശ്ചിയിച്ചിട്ടുളള യോഗ്യതയുളളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 25നും 67 നും ഇടയിൽ. താത്പര്യമുളള ഉദ്യോഗാർത്ഥികൾ 8ന് രാവിലെ പത്തിനും അഞ്ചിനുമിടയ്ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുമെന്നുളള അറിയിപ്പും ബയോഡേറ്റയും  directormwd@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. ഇത്തരത്തിൽ അറിയിപ്പ് നൽകിയവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുകയുളളു. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in  സന്ദർശിക്കുക.

Share this post

scroll to top