തിരുവനന്തപുരം: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക സ്കോളർഷിപ്പ് നൽകണമെന്ന് നിർദേശം. വർഷം 28,500 രൂപ വീതമാണ് അനുവദിക്കേണ്ടത്. ഇതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിചെലവിൽ വകയിരുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇത്തരം കുട്ടികളുടെ വിവരങ്ങൾ എത്രയുംവേഗം ശേഖരിച്ച് തദ്ദേശ വകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും നൽകാൻ സാമൂഹിക സുരക്ഷാ മിഷന് നിർദേശംനൽകി.
എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ശിശുവികസന പ്രോജക്ട് ഓഫീസറും ഐ.സി.ഡി.എസ്. സൂപ്പർവൈസറും ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.
സ്കോളർഷിപ്പ് അർഹരായവർക്ക് അക്കൗണ്ടിൽ നേരിട്ട് നൽകണം.
മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷം 28,500 രൂപയുടെ സ്‌കോളര്‍ഷിപ്പ്
Published on : July 01 - 2020 | 7:36 pm

Related News
Related News
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം
JOIN OUR WHATS APP GROUP...
പട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം
JOIN OUR WHATS APP GROUP...
യു.കെയിൽ ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം: ഗ്രേറ്റ് സ്കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കാം
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍,...
അംബേദ്കർ നാഷണൽ സ്കോളർഷിപ്പ്:
അർഹത പട്ടികയിൽ ഇടം നേടാൻ ഉപന്യാസ മത്സരം
JOIN OUR WHATSAPP GROUP...
0 Comments