കാലിക്കറ്റ്‌ സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ബി.എസ്‌.സി ഫലം ജൂലായ് 8ന്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
റഗുലർ കോളജുകളിൽ ബി.എ. പരീക്ഷ എഴുതിയ 13,617 പേരിൽ 11,178 വിദ്യാർത്ഥികൾ വിജയിച്ചു. 17,426 പേരെഴുതിയ ബി.കോം. പരീക്ഷയിൽ 12,350 പേർ വിജയിച്ചു.
മറ്റു കോഴ്സുകളുടെ വിജയശതമാനം താഴെ പറയും പ്രകാരമാണ്: ബി.ബി.എ. (73), ബി.എസ്.ഡബ്ല്യു. (74), ബി.വി.സി. (82), ബി.എഫ്.ടി. (95), ബി.എ. അഫ്സൽ ഉൽ ഉലമ (89). പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ബി.എസ്.സി പരീക്ഷാഫലം 8നും വിദൂരവിഭാഗം വിദ്യാർഥികളുടെ ബിരുദഫലം 10-നും പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഏപ്രിൽ 15-ന് പ്രഖ്യാപിക്കാനിരുന്ന പരീക്ഷാഫലം വൈകിയത്.

Share this post

scroll to top