തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വൻ മുന്നേറ്റം. 637 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം ഉണ്ടായി. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗത്തിലെ 1837 സ്കൂളുളിൽ 100 ശതമാനം വിജയം ഉണ്ടായി. മോഡറേഷന്‍ ഇല്ലാതെയാണ് ഈ വർഷം വിദ്യാർത്ഥികൾ വൻ വിജയം കൈവരിച്ചത്.
99.71 ശതമാനം വിജയം നേടി പത്തനംതിട്ട ജില്ല മുന്നേറി. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം ഉണ്ടായി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. 2736 വിദ്യാർത്ഥികൾക്കാണ് മലപ്പുറത്ത് എപ്ലസ് ലഭിച്ചത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...