editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31വരെ തുറക്കില്ല

Published on : June 29 - 2020 | 10:19 pm

തിരുവനന്തപുരം : രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിലാണ് സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് ജൂലായ് 15 മുതൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.
അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് പറക്കാം. മെട്രോ തീവണ്ടി സർവീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും തീവണ്ടി സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ മാർഗ്ഗതിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

Related News