തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. മറ്റന്നാൾ മുതല്‍ നടത്താനിരുന്ന എല്ലാ അവസാന സെമസ്റ്റർ പരീക്ഷകളും മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് തീരുമാനിക്കും. സാങ്കേതിക സർവകലാശാല പരീക്ഷാസമിതി യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ...