ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 8വരെ

തിരുവനന്തപുരം: ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ജൂലൈ ഒന്ന് മുതൽ 8വരെ നടക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഏഴാം സെമസ്റ്റർവരെയുള്ള പരീക്ഷകൾ നടത്തേണ്ടെന്ന തീരുമാനം സാങ്കേതിക സർവകലാശാല കൈക്കൊണ്ടെങ്കിലും എഞ്ചിനീയറിംങ് വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് അവസാന സെമസ്റ്റർ പരീക്ഷ മാറ്റമില്ലാതെ നടത്തുന്നത്. ജൂലായ് 1, 3, 6, 8 തീയതികളിലാണ് പരീക്ഷകൾ നടക്കുക. ഒരു ദിവസം രാവിലെയും ഉച്ചക്കും 2 ഷിഫ്റ്റായാണ് പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥികളുടെ തിരക്ക് ഒഴിവാക്കാനാണിത്. ജൂലൈ ഒന്ന് മുതൽ നടക്കുന്ന പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഒക്ടോബറിൽ വീണ്ടും അവസരം ഉണ്ടാകും. കൊറോണ ഭീഷണി നിലനിക്കുന്ന സാഹചര്യത്തിൽ സൗകര്യപ്രദമായ പരീക്ഷാ സെന്റർ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. കർശന ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോടെയാണ് പരീക്ഷകൾ നടത്തുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share this post

scroll to top