പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ 11ന്: അപേക്ഷ ജൂലൈ 8 വരെ

Jun 26, 2020 at 8:18 pm

Follow us on

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്ല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം. കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ്) ഉപകേന്ദ്രങ്ങളിലും ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org യിൽ ജൂലൈ എട്ട് വൈകിട്ട് അഞ്ചുവരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ.
കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവേശന പരീക്ഷാ സെന്ററുകൾ, തിയതി എന്നിവയിൽ മാറ്റം ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-0471-2313065, 2311654, 8281098864, 8281098865, 8281098867, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0495-2386400, 8281098870, കല്ല്യാശ്ശേരി-8281098875, കൊല്ലം-9446772334.

Follow us on

Related News