10, 12 ക്ലാസുകളിലെ പരീക്ഷ: സിബിഎസ്ഇ വിജ്ഞാപനമിറക്കി

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ വിജ്ഞാപനം. മൂല്യനിർണ്ണയവും ഫലപ്രഖ്യാപന തിയതിയും സംബന്ധിച്ച പുതിയ വിജ്ഞാപനമാണ് ഇന്ന് പുറത്തിറക്കിയത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് സിബിഎസ്ഇ വിജ്ഞാപനം പുറത്തിറക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വിജ്ഞാപനം കോടതി അംഗീകരിച്ചു.
ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളും റദ്ദാക്കി. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി കണക്കാക്കിയാണ് റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണയം നടത്തുക. മൂന്ന് പരീക്ഷകൾ മാത്രമാണ് എഴുതിയതെങ്കിൽ രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരിയാണ് പരിഗണിക്കുക.
ഒന്നോ രണ്ടോ പരീക്ഷകൾ മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിർണ്ണയം നടത്തുക. മാർക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പരീക്ഷ പൂർത്തിയായ സംസ്ഥാനങ്ങളിൽ സാധരണ രീതിയിൽ മൂല്യനിർണ്ണയം നടക്കും.

Share this post

scroll to top