ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ജൂലൈ 15നകം പ്രഖ്യാപിക്കും. കേന്ദ്രസർക്കാരും സിബിഎസ്ഇയും സുപ്രീം കോടതിയിൽ അറിയിച്ചത് ഇക്കാര്യം. കഴിഞ്ഞ മൂന്ന് പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക.
ഓപ്ഷണൽ പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നാളെ കേന്ദ്ര സർക്കാരും സിബിഎസ്ഇയും സുപ്രീം കോടതിയിൽ സമർപ്പിക്കും. പരീക്ഷകൾ സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും നാളെ ഉണ്ടായേക്കും.
