കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത 40 വിദ്യാർത്ഥികൾക്ക് സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍. വിവിധ സംഘടനകളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ അടക്കമുള്ള പഠനസാമഗ്രികള്‍ കൈമാറി. വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും സ്കൂളിലെ പല വിദ്യാർത്ഥികൾക്കും കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നാല്‍പതോളം വിദ്യാര്‍ഥികളെ കണ്ടെത്തി ടെലിവിഷന്‍, ടാബ്, സ്മാര്‍ട് ഫോണ്‍, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും കോതമംഗംലം എം.എല്‍.എ ആന്റണി ജോണും ഇതിനായി ഓരോ ടി.വി വീതം കൈമാറി.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...