പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

പ്രീ – മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്കായി വിദ്യാർത്ഥികളുടെ പാദവാർഷിക, അർദ്ധവാർഷിക പരീക്ഷകളുടെ സ്കോർ മതി

Jun 20, 2020 at 3:13 am

Follow us on

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ പ്രീ – മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്കായി വിദ്യാർത്ഥികളുടെ പാദവാർഷിക, അർദ്ധവാർഷിക പരീക്ഷകളുടെ സ്കോർ പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് . ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ നടക്കാത്തതിനാൽ, പാദവാർഷിക, അർദ്ധവാർഷിക പരീക്ഷകൾക്ക് ലഭിച്ച സ്കോറിന്റെ ശരാശരി പരിഗണിച്ച് വാർഷിക സ്കോറും ഗ്രേഡും കണക്കാക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ ശതമാനം കണക്കാക്കി വേണം വിദ്യാർത്ഥികളെ പ്രീ-മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്ക് പരിഗണിക്കാൻ എന്ന് പൊതു വിദ്യഭ്യാസ അഡിഷണൽ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കാൻ വാർഷിക പരീക്ഷയുടെ മാർക്കിന്റെ ശതമാനം കണക്കാക്കി നൽകണമെന്ന് പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം ക്ലാസുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷകൾ നടത്തിയിരുന്നില്ല. കുട്ടികളെ പ്രത്യേക ഉത്തരവ് പ്രകാരം തൊട്ടടുത്ത ക്ലാസ്സുകളിലേക്ക് പ്രൊമോഷൻ നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാദവാർഷിക പരീക്ഷയുടെയും അർദ്ധവാർഷിക പരീക്ഷയുടെയും സ്കോറിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പിന് അർഹത നിർണയിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

Follow us on

Related News