വയനാട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് രാഹുല്‍ഗാന്ധിയുടെ സഹായം എത്തിത്തുടങ്ങി. ആദ്യഘട്ടമെന്ന നിലയ്ക്ക് 50 ടെലിവിഷനുകള്‍ യുഡിഎഫ് നേതാക്കള്‍ വഴി കലക്ടര്‍ക്ക് കൈമാറി. വയനാട്ടിലെ ആദിവാസി മേഖലകളിൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠന സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുന്നതായുള്ള വാർത്തകളെ തുടർന്നാണ് രാഹുൽ ഗാന്ധി എംപി സഹായമെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കലക്ടർക്കും രാഹുൽ നേരത്തെ കത്തെഴുതിയിരുന്നു. ടെലിവിഷനുകളും മറ്റും എത്തിക്കേണ്ട ആദിവാസി കോളനികളുടെ വിവരങ്ങള്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







