പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

സംസ്ഥാനത്തെ അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി

Jun 13, 2020 at 5:38 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍, മറ്റു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. 6623 അങ്കണവാടികള്‍ക്ക് 10,000 രൂപ വീതവും 26 മിനി അങ്കണവാടികള്‍ക്ക് 7,000 രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇതില്‍ 60-40 ആനുപാതത്തിലാണ് സംസ്ഥാന വിഹിതം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്താമാക്കി.
സംസ്ഥാനത്ത് കോവിഡ്-19 രോഗബാധയുണ്ടായ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് വലിയ സേവനമാണ് നല്‍കിയത്. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി.

സംസ്ഥാനത്തെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു. അങ്കണവാടികള്‍ അടച്ച സാഹചര്യത്തില്‍ 66,000ത്തോളം അങ്കണവാടി ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. കോവിഡ് കാലയളവില്‍ ഇതുവരെ സംസ്ഥാനത്തെ 45 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പ് വരുത്തി.

Follow us on

Related News