editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെഡിക്കല്‍ പ്രവേശനം: അപേക്ഷയിലെ അപാകങ്ങള്‍ 10വരെ പരിഹരിക്കാംഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ: ഗവ.പോളിടെക്നിക് കോളജിൽ നിയമനംപരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾപരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇഎംജി സർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനംസ്പോട്ട് അഡ്മിഷൻ, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവിദൂര വിഭാഗം യുജി, പിജി പ്രവേശനം, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾലാറ്ററൽ എൻട്രി ബിടെക് പ്രവേശനം: ഒന്നാം അലോട്ട്മെന്റ്ഈമാസം 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം: സ്പെഷ്യൽ സ്കൂളുകൾ 8മുതൽസംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി
[wpseo_breadcrumb]

രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയിൽ ചെന്നൈ ഐഐടി ഒന്നാമത്

Published on : June 12 - 2020 | 2:56 pm

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ ‘ഇന്ത്യ റാങ്കിങ്സ് 2020’ൽ ഓവറോൾ വിഭാഗത്തിൽ ഐഐടി ചെന്നൈ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു രണ്ടാം സ്ഥാനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി മൂന്നാം സ്ഥാനവും നേടി.
കേരളത്തിൽ നിന്ന് ആകെ തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് സ്ഥാപനങ്ങൾ മാത്രമാണ്.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെക്ചർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
മാനേജ്മെന്റ് വിഭാഗത്തിൽ കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആറാം സ്ഥാനം നേടി.
കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ശ്രീ രമേശ് പൊഖ്‌റിയാൽ നിഷാങ്ക് ആണ് ഇന്ന് ന്യുഡൽഹിയിൽ പട്ടിക പ്രകാശനം ചെയ്തത്. അഞ്ചു വിശാലമേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങളെ
പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പത്തു വിഭാഗങ്ങളിലെ റാങ്കിങ്ങുകളാണ് കേന്ദ്രമന്ത്രി പ്രകാശനം ചെയ്തത്. കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെയും ചടങ്ങിൽ സന്നഹിതനായിരുന്നു.


രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയുടെ തുടർച്ചയായ അഞ്ചാം പതിപ്പാണ് ഇത്. ഉപരിപഠനത്തിനായി സർവ്വകലാശാലകൾ തിരഞ്ഞെടുക്കാൻ രാജ്യത്തെ വിദ്യാർഥികൾക്കും, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സർവ്വകലാശാലകൾക്കും ഈ റാങ്കിങ് പ്രക്രിയ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ പട്ടികയില്‍പ്പെടുത്തുന്നത് ലക്ഷ്യമിട്ട്, ഒരു ദേശീയ സ്ഥാപനതല റാങ്കിങ് ചട്ടക്കൂടിനു (NIRF) രൂപം നൽകാനുള്ള സുപ്രധാന തീരുമാനം തന്റെ മന്ത്രാലയത്തിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നതായി ശ്രീ നിഷാന്ക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷമായി, ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്, വിദ്യാഭ്യാസസ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ പട്ടികയില്‍പ്പെടുത്തുന്നത്.
കോവിഡ് സൃഷ്ട്ടിച്ച ദുർഘടാവസ്ഥയിൽ JEE, NEET പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ പരിശീലനത്തിന് അവസരമൊരുക്കുന്നതിനായി, ദേശീയ ടെസ്റ്റിംഗ് ഏജൻസി, അടുത്തിടെ “നാഷണൽ ടെസ്റ്റ് അഭ്യാസ് ആപ്പ് ” എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി ശ്രീ നിഷാന്ക് അറിയിച്ചു. ഓൺലൈൻ മാതൃകാ പരീക്ഷകൾക്ക് സംവിധാനമുള്ള ഈ ആപ്ലിക്കേഷൻ, ഇതുവരെ 65 ലക്ഷത്തോളം വിദ്യാർഥികൾ ഡൗൺലോഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
അഞ്ചു വിശാല മേഖലകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. അധ്യാപനം-പഠനം-വിഭവങ്ങൾ, ഗവേഷണവും, തൊഴിൽപരമായ പരിശീലനവും, ഗ്രാജുവേഷൻ ഔട്ട്കംസ്, ഔട്ട്റീച്ച് & ഇൻക്ലൂസിവിറ്റി, ഗ്രഹണക്ഷമത എന്നീ
ഏകകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ അഞ്ചു വിഭാഗങ്ങളിലും ലഭിച്ച മാർക്കുകളുടെ ആകെ തുകയുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നിശ്ചയിച്ചിരിക്കുന്നത്.


0 Comments

Related News