പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാനും അധ്യയന ദിനങ്ങൾ കുറയ്ക്കാനും കേന്ദ്രസർക്കാർ ആലോചന: അഭിപ്രായം അറിയിക്കാം

Jun 9, 2020 at 4:03 pm

Follow us on

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഈ വർഷം സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചന. അധ്യയന ദിനങ്ങൾ 220ൽ നിന്ന് 100 ആയി കുറക്കുന്നതും പരിഗണയിലാണ്. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് ട്വിറ്റെർ അക്കൗണ്ടിലൂടെ ഇക്കാര്യം സൂചിപ്പിച്ചത്.

സ്കൂളുകൾ വൈകി തുറക്കുന്നതോടെ അധ്യയന ദിവസങ്ങൾ കുറയും. ഇത് പഠനത്തെ ബാധിക്കും. ഇതുകൊണ്ടാണ് സിലബസ് വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്.
ഒരു അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ 1320 മണിക്കൂർ സമയം സ്കൂളിൽ അധ്യയനം നടത്തണം എന്ന വ്യവസ്ഥയിലും മാറ്റം വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും മറ്റും മാനവ വിഭവ വകുപ്പിന്റെയും മന്ത്രിയുടെയും ട്വിറ്റെർ അകൗണ്ടുകളിലൂടെ അഭിപ്രായങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥക്ക് അനുസരിച്ച് സ്കൂളുകൾ തുറക്കുന്നത് ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ ആയിരിക്കും. ഇത് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം സൂചിപ്പിക്കുന്നു

In view of the current circumstances and after receiving a lot of requests from parents and teachers, we are contemplating the option of reduction in the syllabus and instructional hours for the coming academic year.@SanjayDhotreMP @HRDMinistry @PIB_India @MIB_India

— Dr Ramesh Pokhriyal Nishank (@DrRPNishank) June 9, 2020

Follow us on

Related News