പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം

Jun 8, 2020 at 8:14 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലുമാണ് കോഴ്‌സുകൾ. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് കോഴ്‌സുകൾ നടക്കുക. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 25നകം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356789991/0471-2337450.

Follow us on

Related News