പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എയിംസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

Jun 8, 2020 at 11:05 pm

Follow us on

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് (എയിംസ്) പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂൺ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റർ ചോദിച്ച പല വിദ്യാർത്ഥികൾക്കും തമിഴ്‌നാട്ടിലാണ് സെന്റർ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാൻ കഴിയില്ല. അതുകൊണ്ട് വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Follow us on

Related News