തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമുകൾ വിതരണത്തിന് തയ്യാറാകുന്നു. തുണിയിൽ നിറം മുക്കിയെടുക്കുന്ന അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ ആരംഭിച്ച \’സൗജന്യ കൈത്തറി യൂണിഫോം പദ്ധതി\’ യിലൂടെ ഈ അധ്യയന വർഷം 53 ലക്ഷം മീറ്റർ തുണിയാണ് യൂണിഫോമിനായി തയാറാക്കുന്നത്.
106 കോടി രൂപയുടെ തുണിയാണ് ഈ വർഷത്തേക്കായി സംസ്ഥാനത്തെ കൈത്തറി യൂണിറ്റുകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ യൂണിറ്റുകളിലാണ് യൂണിഫോം നിർമാണം പുരോഗമിക്കുന്നത്. വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എത്തും മുൻപ് യൂണിഫോം വിതരണത്തിനായി സജ്ജമാക്കാനാണ് ശ്രമം. കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് നിർമാണം വൈകാൻ കാരണം. സ്കൂൾ തുറക്കുമ്പോഴേക്കും യൂണിഫോം വിതരണം സാധ്യമാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ...