അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്ന അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവ. യു.പി. സ്കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ഗണിത ക്ലാസ് എടുത്തത് ബിനുകുമാർ ആയിരുന്നു.
കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണ് പോലീസ് കരുതുന്നത്.

Share this post

scroll to top