പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

Jun 3, 2020 at 4:16 pm

Follow us on

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിങ്/ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയും ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുമാണ് നടക്കുക. സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ അൻപതോളം വിദ്യാർഥികൾക്കായി നിലവിലെ സാഹചര്യത്തിൽ ലക്ഷദ്വീപിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദൂര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അവരവരുടെ താമസസ്ഥലത്തിനു അടുത്തുള്ള പോളിടെക്‌നിക് കോളേജുകളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്. പരീക്ഷാർഥികൾക്ക് അവരവരുടെ ലോഗിനിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അംഗീകൃത കോളേജ്/ സർക്കാർ തിരിച്ചറിയൽ രേഖയുമായി പരീക്ഷ എഴുതാം. കോവിഡ് 19 ആരോഗ്യ മാർഗനിർദേശം അനുസരിച്ച് നടത്തപ്പെടുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ നിർബന്ധമായും മുഖാവരണം ധരിക്കണം. പരീക്ഷാ ഹാളിൽ പേന, മറ്റ് പരീക്ഷാ സംബന്ധിയായ ഉപകരണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. ബ്ലാക്ക് ബാൾപോയന്റ് പേന ഉപയോഗിച്ച് ഉത്തരക്കടലാസ്സിന്റെ ആമുഖ പേജ് (ഫേസിംഗ് ഷീറ്റ്) പൂരിപ്പിക്കണം. ഉത്തരക്കടലാസിന്റെ ഡാറ്റാ പാർട്ട് വേർപ്പെടുത്തുന്നതിന് സ്‌കെയിൽ കൊണ്ടു വരണം. നിർദിഷ്ട സമയത്തിനു അര മണിക്കൂർ മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. പരീക്ഷയുടെ പൂർണ്ണ സമയം പരീക്ഷാ ഹാളിൽ ചെലവഴിച്ചതിനു ശേഷം മാത്രമേ ഉത്തരക്കടലാസും ഡാറ്റ പാർട്ടും തിരികെ നൽകി പുറത്ത് പോകാൻ പാടൂള്ളൂ. പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നത് അനുവദനീയമല്ല.

Follow us on

Related News