തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിങ്/ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയും ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുമാണ് നടക്കുക. സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ അൻപതോളം വിദ്യാർഥികൾക്കായി നിലവിലെ സാഹചര്യത്തിൽ ലക്ഷദ്വീപിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദൂര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അവരവരുടെ താമസസ്ഥലത്തിനു അടുത്തുള്ള പോളിടെക്‌നിക് കോളേജുകളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്. പരീക്ഷാർഥികൾക്ക് അവരവരുടെ ലോഗിനിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അംഗീകൃത കോളേജ്/ സർക്കാർ തിരിച്ചറിയൽ രേഖയുമായി പരീക്ഷ എഴുതാം. കോവിഡ് 19 ആരോഗ്യ മാർഗനിർദേശം അനുസരിച്ച് നടത്തപ്പെടുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ നിർബന്ധമായും മുഖാവരണം ധരിക്കണം. പരീക്ഷാ ഹാളിൽ പേന, മറ്റ് പരീക്ഷാ സംബന്ധിയായ ഉപകരണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. ബ്ലാക്ക് ബാൾപോയന്റ് പേന ഉപയോഗിച്ച് ഉത്തരക്കടലാസ്സിന്റെ ആമുഖ പേജ് (ഫേസിംഗ് ഷീറ്റ്) പൂരിപ്പിക്കണം. ഉത്തരക്കടലാസിന്റെ ഡാറ്റാ പാർട്ട് വേർപ്പെടുത്തുന്നതിന് സ്‌കെയിൽ കൊണ്ടു വരണം. നിർദിഷ്ട സമയത്തിനു അര മണിക്കൂർ മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. പരീക്ഷയുടെ പൂർണ്ണ സമയം പരീക്ഷാ ഹാളിൽ ചെലവഴിച്ചതിനു ശേഷം മാത്രമേ ഉത്തരക്കടലാസും ഡാറ്റ പാർട്ടും തിരികെ നൽകി പുറത്ത് പോകാൻ പാടൂള്ളൂ. പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നത് അനുവദനീയമല്ല.
എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ
Published on : June 03 - 2020 | 4:16 pm

Related News
Related News
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നു
JOIN OUR WHATSAPP GROUP...
ബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമം
JOIN OUR WHATSAPP GROUP...
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടും
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ ശാക്തീകരണ...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും: സര്‍വേ ആരംഭിച്ചു
JOIN OUR WHATSAPP GROUP...
0 Comments