പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ദേവികയുടെ മരണം: അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

Jun 3, 2020 at 12:06 pm

Follow us on

മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ അധ്യാപകർക്ക് വീഴ്ച പറ്റിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വളാഞ്ചേരി ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസിൽ ചേരാനിരുന്ന ദേവിക(14) യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു.
ദേവികയ്ക്ക് ഓൺലൈൻ പഠനത്തിനായി ടി.വിയോ, സ്മാർട്ഫോൺ സൗകര്യമോ ഇല്ലെന്ന് അധ്യാപകർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടായിരുന്നുഎന്ന് റിപ്പോർട്ടിൽ പറയുന്നു. ബദൽ സംവിധാനങ്ങൾ അഞ്ചാം തീയതിയ്ക്കുള്ളിൽ ഏർപ്പെടുത്തുമെന്ന് ക്ലാസ് ടീച്ചർ ദേവികയെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ക്ലാസിൻ്റെ ട്രയൽ മാത്രമാണ് തുടങ്ങിയിരുന്നത്. ഒരാഴ്ചക്കകം പഠന സകര്യമില്ലാത്ത എല്ലാവർക്കും ബദൽസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതിയെന്നും മലപ്പുറം ഡി.ഡി.ഇ കുസുമം വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവികയുടെ ആത്മഹത്യയിൽ തുടരന്വേഷണത്തിനായി തിരൂർ ഡി.വൈ.എസ്.പി കെ.സുരേഷ് ബാബുവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

\"\"

Follow us on

Related News