തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിൽ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് കണ്ടെത്തി. സൈബർ വിഭാഗം പിടികൂടിയ നാലുപേരും പ്ലസ്ടു വിദ്യാർത്ഥികളാണ്. അധ്യാപകരെ സഭ്യമല്ലാത്ത രീതിയിൽ അവഹേളിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സിഇഒ തുടങ്ങിയവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചവരിൽ നാലുപേരെ കണ്ടെത്തിയത്. ഈയിടെ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് വിദ്യാർത്ഥികളും. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണിവർ. മലപ്പുറം സ്വദേശി അഡ്മിൻ അയ ഗ്രുപ്പിലെ അംഗംങ്ങളാണിവർ. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾ ആയതിനാൽ തൽക്കാലം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇവരെ വിട്ടയച്ചു. മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം നടക്കുകയാണ്. സന്ദേശങ്ങൾ പ്രചരിപ്പിച്ച ഗ്രൂപ്പുകൾ നിലവിൽ പ്രവർത്തനരഹിതമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...