അധ്യാപികമാരെ അവഹേളിച്ച സംഭവം: പരാതിയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ഇതുമായി ബന്ധപ്പെട്ട് ഡിജിഇ പൊലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ അസഭ്യപ്രചരണം നടത്തി സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നേരത്തെ പരാതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച്
തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Share this post

scroll to top