തിരുവനന്തപുരം: ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ ട്രോളുകൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത്. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഇന്ന് \’ഫസ്റ്റ് ബെല്ലിൽ \’ അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ചിലർ ട്രോളുകൾ എന്ന പേരിൽ അവതരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും . ഇത് അത്യന്തം വേദനാജനകമാണെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







