തിരുവനന്തപുരം: പ്രവേശനോത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നു. നാളെ ജൂൺ ഒന്നിന് ഓൺലൈൻ സംവിധാനത്തിൽ സ്കൂൾ പഠനം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ സ്കൂളുകൾ വിജനമായി കിടക്കും. ഇതുവരെ ഇല്ലാത്ത അസാധരാണമായ പുതിയ അധ്യന വര്‍ഷത്തിനാണ് നാളെ തുടക്കമാകുന്നത്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ
സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കൈറ്റ് വിക്ടേഴ്‌സ് ടെലിവിഷന്‍ ചാനല്‍വഴി നാളെ രാവിലെ 8.30 മുതൽ ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ ഒഴികെയുള്ള മുഴുവൻ ക്ലാസുകൾക്കും പ്രത്യേകം സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ക്ലാസിനു ശേഷവും വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിലെ അധ്യാപകരുമായി സംശയ നിവാരണം നടത്താം. സ്കൂൾ തുറക്കുന്നത് നീണ്ടു പോകുന്നതിനാൽ ഇത്തവണ സ്കൂൾ വിപണിയും പ്രതിസന്ധിയിലായി. പുത്തനുടുപ്പും പാഠപുസ്തകളുമായി എത്തുന്ന വിദ്യാർത്ഥികളാൽ നാളെ സ്കൂള്‍ അങ്കണങ്ങൾ മുഖരിതമാകില്ല.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...