തിരുവനന്തപുരം: കോവിഡ് 19 തീർത്ത പ്രതിസന്ധികൾ മറികടന്ന് ഈ വർഷത്തെ സ്കൂൾ പൊതുപരീക്ഷകൾ പൂർത്തിയായി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയത്. ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പുകുളുടെ സഹകരണങ്ങൾക്ക് പുറമെ രക്ഷിതാക്കളുടെയും സഹകരത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ചരിത്രത്തിൽ ഇന്നുവരെയുണ്ടാവാത്ത രീതിയിലുള്ള ക്രമീകരണങ്ങളോടെ പരീക്ഷകൾ പൂർത്തിയാക്കിയത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് ഇന്ന് നടന്നത്. കഴിഞ്ഞ 5 ദിവസങ്ങളിലായി പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ലോക്ഡൗണിനെ തുടർന്ന് മാർച്ചിൽ നീട്ടിവച്ച പൊതുപരീക്ഷകൾ മെയ് 26നാണ് പുനരാരംഭിച്ചത്. വിദ്യാർത്ഥികൾ മാസ്‌ക്കുകൾ ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൈ ശുചീകരണവും തെർമൽ സ്കാനിങ്ങും കഴിഞ്ഞാണ് ഓരോ വിദ്യാർത്ഥിയും പരീക്ഷാ ഹാളുകളിൽ എത്തിയത്. കേന്ദ്രത്തിന്റെ അനുമതി വാങ്ങി പ്രത്യേക സാഹചര്യത്തിൽ നടത്തിയ പരീക്ഷ എഴുതിയത് 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ്. നിലവിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും.
കൂട്ടായ്മയിൽ പ്രതിസന്ധികൾ മറികടന്നു: സ്കൂൾ പരീക്ഷകൾ പൂർത്തിയായി
Published on : May 30 - 2020 | 7:12 pm

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില് വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments