തിരുവനന്തപുരം: വിദ്യാർത്ഥികളെ ഈ അധ്യയന വർഷം മുഴുവൻ വീട്ടിൽ ഇരുത്തി പഠിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽപോലും അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി. സി.രവീന്ദ്രനാഥ്. ഈ തയ്യാറെടുപ്പോടെയാണ് ജൂൺ ഒന്ന് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ ഓൺലൈൻ ക്ലാസുകൾ സ്കൂളുകൾക്ക് ബദൽ അല്ലെന്നും നിലവിലെ കൊറോണ വ്യാപന സാഹചര്യം മാറി സ്കൂൾ തുറക്കുന്നത് വരെയുള്ള താൽക്കാലിക സംവിധാനം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജൂൺ 10നകം എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിൽ എത്തുമെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...