തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. വിദ്യാർത്ഥികൾക്കാവശ്യമായ 2.81 കോടി പുസ്തകങ്ങൾ സംസ്ഥാനത്തെ 3293 സ്കൂൾ സൊസൈറ്റികൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിൽ ഒന്ന് മുതൽ 7 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ സൊസൈറ്റികൾക്കു വിതരണം ചെയ്തു തുടങ്ങി. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിതരണം പൂർത്തിയായ സൊസൈറ്റികളിൽ നിന്ന് അതത് സ്കൂളുകൾ പുസ്തകങ്ങൾ ഏറ്റുവാങ്ങണം. ഇതിനുള്ള നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ കൈപ്പറ്റിയ സ്കൂളുകളിലെ പ്രധാന അധ്യാപകർ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ കൈമാറണം. ഇതനുസരിച്ച് പുസ്തകങ്ങൾ കൈപ്പറ്റാനുള്ള നിർദേശം രക്ഷിതാക്കൾക്ക് കൈമാറണം. നിലവിലെ സാഹചര്യത്തിൽ പുസ്തകങ്ങൾ കൈപ്പറ്റാൻ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത്തരം വിദ്യാർത്ഥികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകാനുള്ള നടപടിയും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. ഇതുവരെ 11 ലക്ഷം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം തുടങ്ങി
Published on : May 29 - 2020 | 4:02 am

Related News
Related News
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
SUBSCRIBE OUR YOUTUBE CHANNEL...
എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകള്‍
SUBSCRIBE OUR YOUTUBE CHANNEL...
9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments