പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി

May 29, 2020 at 3:19 am

Follow us on

കോട്ടയം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ സ്കൂൾ പഠനത്തിന് സൗകര്യം ഇല്ലെന്ന് കണ്ടെത്തിയ കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനിച്ച് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 73 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട്‌ ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത്‌ അനുകരണീയമായ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ്‌ നിർവഹിച്ചു. ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ലഭിക്കണമെന്നുള്ള നിശ്ചയദാർഢ്യമാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെന്നും
ഈ പദ്ധതിക്ക് നേതൃത്വം നൽകിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കാണിച്ചു തന്ന മാതൃക പിന്തുടരാൻ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദാരമതികളായ വ്യക്തികളും പ്രസ്ഥാനങ്ങളും തയ്യാറായാൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാകും. അതിനുവേണ്ടി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാകും എന്നുറപ്പായി.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...