മലപ്പുറം: വരുന്ന അധ്യയന വർഷത്തിൽ സ്കൂളുകളിൽ യൂണിഫോം മാറ്റവും ഫീസ് വർധനവും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതെല്ലാം രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കും. വിദ്യാർത്ഥികളിൽ നിന്ന് നിയമാനുസൃതം വാങ്ങുന്ന ഫീസുകളിൽ ഒരു കാരണവശാലും വർധനവ് പാടില്ലെന്ന് കമ്മീഷൻ അംഗം കെ.നസീർ പുറത്തിറക്കിയ ഉത്തരവിൽ ഉണ്ട്. കമ്മീഷൻ നിർദേശങ്ങൾ ഉത്തരവായി പുറത്തിറക്കണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്ഇ, ഐസിഎസ്ഇ ഡയറക്ടർമാർ എന്നിവർക്ക് നിർദേശം നൽകി.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...







