തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ ഓൺലൈൻ സംവിധാനത്തിൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയിൽ ലാപ്ടോപ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി. വിദ്യാർത്ഥികൾക്കായി 11,000 രൂപ മുതൽ വിലയുള്ള ലാപ്ടോപ്പുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭിച്ചാൽ വിദ്യാർത്ഥികൾക്ക് ഇതിലും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് നൽകാൻ കഴിയും. കൊറോണ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈൻ വഴി നടക്കുമ്പോൾ പല വിദ്യാർത്ഥികൾക്കും ക്ലാസുകൾ നഷ്ടമാകും എന്നാണ് വിലയിരുത്തൽ.
ടി.വി, ഇൻറർനെറ്റ് സൗകര്യമില്ലാത്ത 2.61 ലക്ഷം സ്കൂൾ വിദ്യാർഥികൾ സംസ്ഥാനത്തുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ കുട്ടികൾക്ക് എങ്ങനെ പഠന സൗകര്യമൊരുക്കും എന്നതാണ് പ്രധാന വെല്ലുവിളി. നിലവിലെ സഹചര്യത്തിൽ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ മാർക്കറ്റിൽ ലഭിക്കാനുമില്ല. ഈ സാഹചര്യത്തിലാണ് കോക്കോണിക്സ് ലാപ്ടോപിന്റെ പ്രാധാന്യം. സ്കൂളുകളുടെയും കോളജുകളുടെയും വിദ്യാഭ്യാസ ആവശ്യത്തിന് ഉതകുന്ന വിധത്തിലാണ് ഇവ നിർമിക്കുന്നത്. ഇൻ്റലിൻ്റെ സാങ്കേതിക സഹായത്തോടെയാണ് നിർമാണം. ലാപ്ടോപ്പിന് ബിഐഎസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ വിതരണം നടത്താനാകും.
സർക്കാരിൻ്റെ സാമ്പത്തിക സഹായം കൂടി ലഭിച്ചാൽ ഇതിലും കുറഞ്ഞ വിലയ്ക്ക് അർഹരായ കുട്ടികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കാനാകും.മാസം മുപ്പതിനായിരത്തോളം ലാപ്ടോപ്പുകൾ തിരുവനന്തപുരം മൺവിളയിലെ പ്ലാൻ്റിൽ നിർമിക്കാനാകും. സർക്കാരിനും എൻജിനിയറിങ് കോളജുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമായി 3700 ലാപ്ടോപ്പുകൾ ഇതിനോടകം കോക്കോണിക്സ് നിർമിച്ചു കഴിഞ്ഞു.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...