ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തിയത് 99.91 ശതമാനം വിദ്യാർത്ഥികൾ

തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിസന്ധിക്കിടെ ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം. ഉച്ചക്ക് നടന്ന എസ്എസ്എൽസി പരീക്ഷയിൽ 99.91 ശതമാനം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ നടന്ന വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 99.02 ശതമാനമാണ് പങ്കാളിത്തം. വിഎച്ച്എസ്ഇ പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്ത 56345 വിദ്യാർത്ഥികളിൽ 55795 പേർ പരീക്ഷ എഴുതി. എസ്എസ്എൽസി പരീക്ഷയ്ക്ക് 422450 പേരാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ 422077 പേർ പരീക്ഷയ്ക്ക് എത്തി. വിവിധ വകുപ്പുകളുടെയും അതത് ജില്ലാ ഭരണകൂടങ്ങളുടെയും സഹകരത്തോടെ ആദ്യദിന പരീക്ഷകൾ വിജയകരമായി പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Share this post

scroll to top