തിരുവനന്തപുരം: സ്കൂള്‍തല പൊതുപരീക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിതുടങ്ങി. അല്പസമയത്തിനകം പരീക്ഷാ നടപടികൾ ആരംഭിക്കും. കർശന ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൈകൾ ശുചീകരിച്ച് തെർമൽ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറ്റി വിടുന്നത്. ഇന്ന് എസ്.എസ്.എല്‍.സി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് നടക്കുന്നത്. രാവിലെ വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷയും ഉച്ചക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും.
https://www.facebook.com/schoolvartha.in/videos/293413911683371/
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം
തിരുവനന്തപുരം:കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ...







