തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ദിവസവും ശുചീകരിച്ചു സൂക്ഷിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഒരുദിവസത്തെ പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ ശുചീകരണ ജോലികൾ ആരംഭിക്കും.അതത് സ്കൂളുകളിൽ പരീക്ഷാ ചുമതലയുള്ളവരുടെ മേൽനോട്ടത്തിലാണ് ശുചീകരണം നടക്കുന്നത്. ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് ഇരിപ്പിടങ്ങളും മറ്റു ഫർണിച്ചറും വൃത്തിയാക്കും. ഒരു ശതമാനം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ചാണ് ശുചീകരണം. ഒരു ലിറ്ററിന് 6 ടീസ്പൂൺ ബ്ലീച്ചിങ് പൗഡറാണ് ഉപയോഗിക്കേണ്ടത്. തറയും ഫർണീച്ചറും കഴുകേണ്ടതില്ല. നനച്ചു തുടച്ചാൽ മതിയാകും. അടുത്ത ദിവസം വൈകീട്ടും ഇത്തരത്തിൽ ക്ലാസ് മുറികൾ ശുചീകരിക്കണം.
https://m.facebook.com/story.php?story_fbid=587142341926242&id=273642039942942കൊറോണ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പരീക്ഷാ കേന്ദ്രങ്ങൾ ദിവസവും ശുചീകരിക്കുന്നു
Published on : May 26 - 2020 | 9:04 pm

Related News
Related News
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലം
SUBSCRIBE OUR YOUTUBE CHANNEL...
ഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെ
SUBSCRIBE OUR YOUTUBE CHANNEL...
നൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാം
SUBSCRIBE OUR YOUTUBE CHANNEL...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments