തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ദിവസവും ശുചീകരിച്ചു സൂക്ഷിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഒരുദിവസത്തെ പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ ശുചീകരണ ജോലികൾ ആരംഭിക്കും.അതത് സ്കൂളുകളിൽ പരീക്ഷാ ചുമതലയുള്ളവരുടെ മേൽനോട്ടത്തിലാണ് ശുചീകരണം നടക്കുന്നത്. ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് ഇരിപ്പിടങ്ങളും മറ്റു ഫർണിച്ചറും വൃത്തിയാക്കും. ഒരു ശതമാനം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ചാണ് ശുചീകരണം. ഒരു ലിറ്ററിന് 6 ടീസ്പൂൺ ബ്ലീച്ചിങ് പൗഡറാണ് ഉപയോഗിക്കേണ്ടത്. തറയും ഫർണീച്ചറും കഴുകേണ്ടതില്ല. നനച്ചു തുടച്ചാൽ മതിയാകും. അടുത്ത ദിവസം വൈകീട്ടും ഇത്തരത്തിൽ ക്ലാസ് മുറികൾ ശുചീകരിക്കണം.
https://m.facebook.com/story.php?story_fbid=587142341926242&id=273642039942942
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര് നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല
തിരുവനന്തപുരം: 10, 12 ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കി...