തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തുനിന്ന് വന്ന വിദ്യാർത്ഥികൾക്കുമായി പരീക്ഷാ കേന്ദ്രങ്ങളിൽ \’റെഡ് ചാനൽ\’ സംവിധാനം ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ കുട്ടികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കുമായി പ്രത്യേക കേന്ദ്രങ്ങളും ക്ലാസ് മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. ഇവർക്ക് പരീക്ഷാ ഹാളിലേക്ക് കയറാനാണ് റെഡ് ചാനൽ സംവിധാനം. പ്രത്യേകം ഒരുക്കിയ ഈ വഴി തുടർച്ചയായി അണുവിമുക്തമാക്കും. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്നതും ഈ വഴിയാകണം. ഹോട്സ്‌പോർട്ട് കേന്ദ്രങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്കായി അതത് സ്ഥലങ്ങളിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്ക്കാരം: അപേക്ഷ 17വരെ
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള...