തിരുവനന്തപുരം: കൊറോണ വ്യാപന ഭീഷണി നിലനിൽക്കുന്ന സഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അടിയന്തര നിർദേശങ്ങൾ പുറത്തിറക്കി. ഉത്തരക്കടലാസിന്റെ അഡിഷണൽ ഷീറ്റ്, ഹാൾ ടിക്കറ്റ് എന്നിവയിൽ ഇൻവിജിലേറ്റർമാർ ഒപ്പിടരുത്. ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികൾക്ക് മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഫേയ്സിംങ് ഷീറ്റിൽ ഒപ്പിട്ട് നൽകണം. പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കരുത്. ഉത്തര കടലാസ്സിൽ താഴെയുള്ള ഭാഗം വിദ്യാർത്ഥികൾ തന്നെ ഡബിൾ ലൈൻ വരച്ച് അതിനു താഴെ ക്യാൻസൽഡ് എന്നെഴുതി പേപ്പറിന്റെ ബാക്കിയുള്ള ഭാഗം ക്യാൻസൽ ചെയ്യണം. വിദ്യാഭ്യാസ ഓഫീസർമാർ നിയമിച്ച ഇൻവിജിലേറ്റർ ഹാജരാകാത്ത പക്ഷം ചീഫ് സൂപ്രണ്ട്മാർക്ക് സമീപത്തെ സ്കൂളിൽ നിന്ന് അധ്യാപകരെ ഇൻവിജലേഷന് നിയമിക്കാം. ഉച്ചക്ക് ശേഷം നടക്കുന്ന പരീക്ഷയുടെ ഉത്തര പേപ്പറുകൾ അന്നുതന്നെ അയക്കാൻ ഡസ്പാച്ച് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം രാവിലെ 10.30നകം ഇത് ചെയ്യണം. ഉത്തരകടലാസുകൾ സ്കൂളുകളിൽ സൂക്ഷിക്കുന്ന പക്ഷം ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അതെ സുരക്ഷയിൽ സൂക്ഷിക്കണം. കാവൽ ഏർപ്പെടുത്തണം. വിദ്യാലയ ശുചീകരണം, ആണുനശീകരണം എന്നിവക്കായി ആവശ്യമെങ്കിൽ രണ്ടിൽ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും പരീക്ഷാ കമ്മീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.
നീണ്ട ഇടവേളയ്ക്കുശേഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ
തിരുവനന്തപുരം: ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും...







