തിരുവനന്തപുരം: 26 ന് ആരംഭിക്കുന്ന എസ് എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. കൺടെന്റ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം കൊറന്റീനിലുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് 14 ദിവസം കൊറന്റീൻ വേണം. ഇവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. വിദ്യാർത്ഥികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും തെർമൽ പരിശോധന നടത്തും. അധ്യാപകർ അടക്കമുള്ള പരീക്ഷാ ചുമതലയുള്ളവർ ഗ്ലൗസ് ധരിക്കണം. ആവശ്യമുള്ളവർക്ക് വൈദ്യപരിശോധനക്കും സൗകര്യം ഒരുക്കും. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തുന്ന കുട്ടികൾ കുളി കഴിഞ്ഞേ മറ്റുള്ളവരുമായി ഇടപഴകാവൂ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഏതെങ്കിലും കാരണം കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും അവസരം നൽകും. സ്കൂൾ പരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിന് നാളെ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ ഉപഡയറക്ടർമാരുടെ ഓഫീസുകളിലും ‘വാർ റൂമുകൾ’ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്കൂൾ പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി: കർശന സുരക്ഷാ സംവിധാനം
Published on : May 22 - 2020 | 7:14 pm

Related News
Related News
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച് 27മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ
SUBSCRIBE OUR YOUTUBE CHANNEL...
മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
SUBSCRIBE OUR YOUTUBE CHANNEL...
മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments