തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലായ് ഒന്ന് മുതൽ 14 വരെ നടക്കും. ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 14വരെയും പത്താം ക്ലാസ് പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും നടക്കും. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 14 വരെയാണ്. പന്ത്രണ്ടാം ക്ലാസില്‍ എട്ടും പത്താം ക്ലാസില്‍ ആറു പരീക്ഷകളുമാണ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ചത്. പരീക്ഷാ ടൈംടേബില്‍ ഐ.സി.എസ്.ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച...